പത്തനംതിട്ട∙ നഗരത്തിൽ നാല് ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം നിരത്തിലൊഴുകിയിട്ടും കുലുക്കമില്ലാതെ അധികൃതർ.വെള്ളത്തിനു പരക്കം പാഞ്ഞ് നഗരവാസികൾ. മിനി സിവിൽ സ്റ്റേഷനു മുൻവശം, സെന്റ് പീറ്റേഴ്സ് ജംക്ഷൻ, അബാൻ ജംക്ഷൻ, കുമ്പഴ റോഡിൽ അഗ്നിരക്ഷാ സേനാ നിലയം റോഡിനു സമീപം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷനു മുൻവശത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി ഈ ഭാഗത്ത് പൈപ്പ് പൊട്ടൽ പതിവാണ്. ഈ ഭാഗത്തെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രദേശത്തെ വ്യാപാരികൾക്ക് അടക്കം അമർഷമുണ്ട്.സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ റോഡിനു ഏകദേശം മധ്യഭാഗത്തായാണ് പൈപ്പ് പൊട്ടി ഒരു ആഴ്ചയിലേറെയായി വെള്ളം കുത്തിയൊഴുകുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിതരണ വകുപ്പിലേക്കു വിളിച്ചാൽ പൊതുമരാമത്ത് അനുവദിക്കുന്നില്ല എന്നാണ് മറുപടി. രണ്ട് വകുപ്പുകളും കൂടി ജനത്തിന്റെ വെള്ളം കുടി മുട്ടിക്കുകയാണെന്നാണു ആക്ഷേപം.
In the city of Pathanamthitta, the authorities took no action despite the water flowing into the road due to a burst pipe.